Friday, January 27, 2012

'S'പറയാത്ത കഥകള്‍


തലമുറകള്‍ പലതു LBSന്റെ മണ്ണ് ചവിട്ടി മെതിച്ചു കടന്നു പോയെങ്കിലും .... എല്ലാവരെയും സ്നേഹിച്ചു ,മറക്കാതെ ... അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും തന്നില്‍ ഒളിപിച്ച് ..ആരുടെയോ കൈകളാല്‍ സ്രിഷ്ടികപെട്ടു മായ്കപെടാതെ ഒരു അക്ഷരം ...... അതാണ് "s"... LH നു മുന്‍പില്‍ കിടന്നു അക്ഷരം കേള്‍കാത്ത
LBSന്റെ കഥകളുണ്ടാവില്ല .....
" നമുക്ക് s
ന്റെ മുകളില്‍ പോയി കിടക്കാം " എന്ന് ഒരു തവണ എങ്കിലും പറയാത്ത ഒരാള് പോലും ഉണ്ടാകില്ല ആണ്‍ പിള്ളേര്‍ ആയി LBSല്‍... രാത്രി ഇരുട്ടി കഴിഞ്ഞാല്‍ LHല്‍ നിന്നും വരുന്ന നേര്‍ത്ത സ്ട്രീറ്റ് ലൈറ്റ്ന്റെ അരണ്ട വെളിച്ചത്തില്‍ കൂട്ടുകാരുമായി പോയി ഇരുന്നു സൊള്ളാന്‍ ആഗ്രഹിതവരായി ആരുണ്ട്...
വെറുതെ പോയിരുന്നു പാട്ടും പാടി സൊറ പറഞ്ഞിരുന്നവരും .....ജീവിതം ആഘോഷമാകിയവരും .... സങ്കടങ്ങള്‍ പറഞ്ഞു തീര്‍ത്തവരും ....പെണ്പിള്ളേരെ നോകി കമന്റ് അടിച്ചവരും .....വെള്ളമടിച്ചവരും ..... കൂലംകഷമായി പാര്‍ട്ടിയെ പറ്റി ചിന്തിച്ചു കഷ്ടപെട്ടവരും ... എന്തൊക്കെ എന്തൊക്കെ ചെയ്തുകൂട്ടിയവരാണ് നമ്മളും പിന്നെ LBSന്റെ തിരശ്സീലയിലൂടെ മുന്‍പേ കടന്നു പോയവരും .........
കഴിഞ്ഞ ദിവസം രാത്രിയില്‍ പതിവുപോലെ s ന്റെ മുകളില്‍ പോയി വെറുതെ ഇരുന്നപോള്‍ ഇളം കാറില്‍ ആടി ഉലയുന്ന മെയ്‌ ഫ്ലവര്‍ മരത്തിനും അരണ്ട മഞ്ഞ വെളിച്ചത്തില്‍ തിളങ്ങുന്ന ഒരു പെരുംപാംബിനെക്കള്‍ നീളത്തില്‍ കിടക്കുന്ന s ഇനും എന്തൊകെയോ പറയാനുള്ളതായി  തോനി... അവര്‍ എന്തൊക്കെയോ പറയാന്‍ വെമ്പി ശ്വാസം മുട്ടുന്നതായി ഒരു തോന്നല്‍ .....
എന്റെ  സങ്കടങ്ങള്‍ക്ക്  അവര്‍ പോംവഴികള്‍ ആലോചിച്ചു  വെച്ചിടുണ്ടായിരിക്കാം ....
 അത്  പറഞ്ഞു കേള്പികാനുള്ള വെമ്പലായിരിക്കാം  ..... അല്ലെങ്കില്‍ ചിലപ്പോള്‍ ഗുഡ് ബൈ പറഞ്ഞു പിരിയാനുള്ള സമയം അടുത്ത് വരുന്നതിന്റെ സങ്കടങ്ങള്‍ പറയാനോ ,.... എന്തിനോ അവ ശ്രെമിക്കുന്നുടായിരുന്നു......
രാവിലെ മതിലിനോടും മരങ്ങളോടും ചങ്ങാത്തം കൂടി നില്കാറുള്ള ആ 3  അക്ഷരങ്ങള്‍ (SFI ) രാത്രിയാകുമ്പോള്‍ സങ്കടങ്ങലോടും    സന്തോഷങ്ങലോടും  ചങ്ങാത്തം കൂടി കഥകള്‍ കേട്ടെ  ഉറങ്ങിയിട്ടുള്ള്.....
ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ കൊണ്ട് കുറച്ചു ജീവിതത്തിന്റെ കഥകള്‍ sനും അതിനെഉ ചുറ്റുമിരുന്നു  കഥകള്‍ കേള്‍കാറുള്ള മരങ്ങള്കും LH ന്റെ മതിലിനും പറഞ്ഞു കൊടുത്തിട്ടേ  ആ കാമ്പുസ്സിനോട് വിട പറയുകയുള്ളൂ  അങ്ങിനെയേ ഇനി പറ്റുകയുള്ളു ................